കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച്‌ യുഡിഎഫ്;പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരസിച്ചു കോണ്‍ഗ്രസ് . ഇതേതുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു.

എസ്ഡിപിഐ പിന്തുണയോടുകൂടിയുള്ള അധികാരം വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്.

മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്.

ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട്.

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജിവച്ച പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികള്‍ ഉണ്ട്.

എല്‍ഡിഎഫിന് ഒരു പ്രതിനിധി ആണ് ഉള്ളത്.

കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.

എസ്ഡിപിഐ, ബിജെപി, സിപിഎം പാര്‍ട്ടികളുടെ പിന്തുണയില്‍ ഭരണം ലഭിച്ചാല്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *