വോട്ടർ പട്ടികയില്‍ പേരില്ലാത്ത കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി വി എം വിനുവിന്റെ വാദങ്ങള്‍ പൊളിയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്നായിരുന്നു വി എം വിനുവിന്റെ വാദം.
എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വി എം വിനുവുന്റെ പേര് വോട്ടർ പട്ടികയില്‍ ഇല്ലായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയില്‍ പേരില്ലായിരുന്നു എന്ന് തെളിഞ്ഞതിനു ശേഷവും തന്റെ വാദത്തില്‍ ഉറച്ചു തന്നെ നില്‍ക്കുയാണ് യുഡിഎഫ് സ്ഥാനാർഥിയായ വി എം വിനു. വോട്ടർ പട്ടികയില്‍ പേരുണ്ടെന്ന് ആവർത്തിക്കുക തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി.
വോട്ടർ പട്ടികയില്‍ കോർപ്പറേഷൻ ക്രമക്കേട് നടത്തിയെന്നാണ് വി എം വിനുവിന്റെ പുതിയ ആരോപണം. കോർപ്പറേഷന്റെ കൈയിലാണ് പട്ടിക
അട്ടിമറി നടന്നിട്ടുണ്ടെന്നും. ഇനി ഞാൻ നാളെ ഞാൻ ജീവിച്ചിരിപ്പില്ല എന്ന് പറയുമോ എന്നുമാണ് വിഷയത്തില്‍ വിനുവിന്റെ പ്രതികരണം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും വി എം വിനുവിന്റെ വാദങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 2020 ല്‍ വി എം വിനു വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും പറയുന്നത്. 2020 ലെ വോട്ടർ പട്ടിക സൈറ്റില്‍ കാണാനില്ല കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പ്രവീണ്‍ കുമാറിന്റെ ആരോപണവും.
