ആഫ്രിക്കൻ രാജ്യങ്ങളില്‍ 2500 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും വൻകരയിലെ വിവിധ രാജ്യങ്ങളിലായി 40 എംബസികളും ഉടൻ ആരംഭിക്കുമെന്നും സൗദി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വലീദ് അല്‍ ഖുറൈജി അറിയിച്ചു.
റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ നടന്ന ആഫ്രിക്കൻ വാർഷിക ദിനത്തോടനുബന്ധിച്ച് ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.
വരും വർഷങ്ങളില്‍ ആഫ്രിക്കൻ രാജ്യങ്ങളിലെ എംബസികളുടെ എണ്ണം 40ല്‍ അധികമാക്കാൻ ഉദ്ദേശിക്കുന്നു. 2030 ആകുമ്ബോഴേക്കും ആഫ്രിക്കയില്‍ 2,500 ഡോളർ നിക്ഷേപിക്കുക, കയറ്റുമതിയില്‍ 1,000 കോടി ഡോളർ ഉറപ്പാക്കുക, ഭൂഖണ്ഡത്തിന് 500 കോടി ഡോളർ വികസന ധനസഹായം നല്‍കുക എന്നിവയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് അല്‍ ഖുറൈജി പറഞ്ഞു.