ചൈന ലോകത്ത് ഇനി ഒന്നാമതാവും? കണ്ടെത്തിയത് ഏഴ് ലക്ഷം കോടിയുടെ സ്വര്‍ണശേഖരം

ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയില്‍ കണ്ടെത്തി. സെൻട്രല്‍ ചൈനയില്‍ ഉയർന്ന നിലവാരത്തിലുളള 1000 മെട്രിക് ടണ്‍ (1,100 യുഎസ് ടണ്‍) സ്വർണ അയിരുകളുടെ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത് ഏഴ് ലക്ഷം കോടി രൂപ വിലമതിപ്പുളളതാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വടക്കുകിഴക്കൻ ഭാഗമായ പിംഗ്ജിയാംഗ് കൗണ്ടിയില്‍ ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കല്‍ ബ്യൂറോയാണ് നിക്ഷേപം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തനുസരിച്ച്‌ പ്രാഥമിക പരിശോധനയില്‍ രണ്ട് കിലോമീറ്റർ ആഴത്തില്‍ 40 ഗോള്‍ഡ് വെയിനുകള്‍ കണ്ടെത്തി. 300 മെട്രിക് ടണ്‍ സ്വർണം ഇവിടെ നിന്ന് മാത്രമായി കണ്ടെടുത്തിട്ടുണ്ട്. വിപുലമായ രീതിയില്‍ 3ഡി മോഡലിംഗ് കൂടി ഉപയോഗിച്ച്‌ ഖനനം നടത്തുകയാണെങ്കില്‍ ഈ മേഖലയില്‍ നിന്നും ഇനിയും സ്വർണനിക്ഷേപമുണ്ടെന്ന് ഉറപ്പിക്കാൻ സാധിക്കും. ഇത് ചൈനയുടെ സ്വർണവ്യവസായത്തില്‍ പ്രധാന്യമേറിയതാണ്. ഇതിലൂടെ രാജ്യത്തിന്റെ സാമ്ബത്തികശേഷിയും ഖനനത്തിന്റെയും നിലവാരവും ഉയർത്താൻ സാധിക്കും.

പ്രദേശത്തെ പല പാറകള്‍ തുരന്നപ്പോഴും സ്വർണത്തിന്റെ നിക്ഷേപം കണ്ടെത്താൻ സാധിച്ചെന്ന് ഓർ പ്രോസ്‌പെക്ടിംഗ് വിദഗ്ദനായ ചെൻ റൂലിൻ പറഞ്ഞു. 2000 മീറ്റർ പരിധിയിലുളള ഒരു ടണ്‍ അയിരില്‍ പരമാവധി 138 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3ഡി ജിയോളജിക്കല്‍ മോഡലിംഗ് പോലുളള പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് സ്വർണമേഖലയില്‍ ഖനനം നടത്തുന്നതെന്ന് സംഘത്തിന്റെ തലവൻ ലിയു യോംഗ്ജൻ പറഞ്ഞു.

മൈനിംഗ് ടെക്‌നോളജി അനുസരിച്ച്‌ താഴെ പറയുന്നവയാണ് ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞിട്ടുളള പ്രധാന പ്രകൃതി ദത്ത സ്വർണഖനന പ്രദേശങ്ങള്‍.

1. സൗത്ത് ഡീപ് ഗോള്‍ഡ് മൈൻ – ദക്ഷിണാഫ്രിക്ക
2. ഗ്രാസ്ബർഗ് ഗോള്‍ഡ് മൈൻ – ഇന്തോനേഷ്യ
3. ഒളിമ്ബിയഡ ഗോള്‍ഡ് മൈൻ – റഷ്യ
4. ലിഹിർ ഗോള്‍ഡ് മൈൻ – പാപുവ ന്യൂ ഗിനിയ
5. നോർട്ടെ അബിയേർട്ടോ ഗോള്‍ഡ് മൈൻ – ചിലി
6. കാർലിൻ ട്രെൻഡ് ഗോള്‍ഡ് മൈൻ – യുഎസ്‌എ
7. ബോഡിംഗ്ടണ്‍ ഗോള്‍ഡ് മൈൻ – വെസ്റ്റേണ്‍ ഓസ്‌ട്രേലിയ
8. എംപോനെംഗ് ഗോള്‍ഡ് മൈൻ – ദക്ഷിണാഫ്രിക്ക
9. പ്യൂബ്ലോ വിജോ ഗോള്‍ഡ് മൈൻ – ഡൊമിനിക്കൻ റിപ്പബ്ലിക്
10. കോർട്ടെസ് ഗോള്‍ഡ് മൈൻ – യുഎസ്‌എ

Leave a Reply

Your email address will not be published. Required fields are marked *