മുൻ ഡിജിപി ആർ ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്.
സിറാജിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് പൊലീസിന്റെ നടപടികളില്‍ ആർഎസ്എസ് ചായ്വ് പ്രകടമാണെന്നാണ്. സംഘപരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുമ്ബോള്‍ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
പൊലീസില്‍ ആർഎസ്എസ് ചായ്വ് പ്രകടമാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്. സിപിഎമ്മുമായി ബന്ധം പുലർത്തുന്ന വിഭാഗമാണ് എ പി സുന്നികള്‍. പല ഉദ്യോഗസ്ഥരും സർവീസ് കാലത്ത് തന്നെ വർഗീയശക്തികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തില്‍ വിമർശനമുണ്ട്.