ദേശ വിരുദ്ധ പരാമർശത്തില്‍ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് തുടരുന്നു. വിഷയം ടുടർന്നുൂം ഉന്നയിക്കാനാണ് രാജ്ഭവന്റെ തീരുമാനം.
ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർ നടപടിക്കുള്ള സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. രാഷ്ട്രപതിക്ക് ഉടൻ ഗവർണർ റിപ്പോർട്ട് നല്‍കുമെന്നും അറിയിച്ചു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്.
ഈ കത്തിനാണ് അതേ ഭാഷയില്‍ തിരിച്ചും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില്‍ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറിയും ഡിസിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിക്കുന്നത്. എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിസിപിയെയും വിലക്കുന്നതെന്നാണ് ഗവർണർ ആരോപിക്കുന്നത്.