തിരുവനന്തപരും: വിഷരഹിത പച്ചക്കറിയും നാളികേര വികസനവുമൊക്കെയായി കാര്‍ഷിക മേഖലയ്ക്ക് പുതിയ ബജറ്റില്‍ വകയിരുത്തിയത് 1698 കോടി.
ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. വിഷരഹിത പച്ചക്കറിക്ക് 78 കോടിയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി രൂപയും പ്രഖ്യാപിച്ചു.
കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടിയും ക്ഷീര വികസനത്തിന് 150.25 കോടിയും വകയിരുത്തിയിട്ടുണ്ട്. നാളികേരം വികസന പദ്ധതിക്ക് 65 കോടിയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയുമാണ് നീക്കിവെച്ചിരിക്കുന്നത്. നെല്ലിന്റെ പ്രധാനമേഖലയായ കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടി വകയിരുത്തി. വിളകളുടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ 2 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദനത്തടികള്‍ മുറിക്കുന്നത് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്‌കരിക്കും. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കും.കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി രണ്ടു കോടി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ റബ്ബറിനെയും കൈവിട്ടില്ല. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടി. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്നും പറഞ്ഞു. എങ്കിലും സാമ്ബത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് പറഞ്ഞു. റബ്ബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വര്‍ധിപ്പിച്ചു.