സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ മേഖലക്ക് മൊത്തം 1032 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍.
ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി രൂപയാണ് നീക്കിവെച്ചതെന്നും മന്ത്രി അറിയിച്ചു.
സൗജന്യ യൂണിഫോം പദ്ധതിക്ക് 155.34 കോടി രൂപ നീക്കിവെച്ചു. 55 കോടി രൂപ സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്ക് നീക്കിവെച്ചു. കൈറ്റ് പദ്ധതിക്ക് 38.5 കോടി രൂപയും എസ് ഇ ആർ ടി പ്രവർത്തനങ്ങള്‍ക്ക് 21 കോടി രൂപയും അനുവദിച്ചു.
സ്കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടിരൂപയാണ് നീക്കിവെച്ചത്. സിഎച്ച് മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ നല്‍കും.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് 456 കോടി രൂപയാണ് മാറ്റിവെച്ചത്. അസാഫ് പദ്ധതി ക്കായി 35.1 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.