ഓഹരി വിപണിയിലെ പരമോന്നത നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി മാധബി പുരി ബുച്ച് മറ്റൊരു കമ്ബനിയില്‍ നിന്ന് ചട്ടവിരുദ്ധമായി വരുമാനം നേടിയെന്ന് റിപ്പോർട്ട്.രജിസ്ട്രാർ ഓഫ് കമ്ബനീസില്‍ നിന്നുള്ള രേഖകള്‍ അധിഷ്ഠിതമാക്കി റോയിറ്റേഴ്സാണ് വിവരം റിപ്പോർട്ട് ചെയ്തത്.
ഏഴു വർഷമായി സെബിയില്‍ അംഗമായിരിക്കേ തന്നെ, സ്വന്തം കണ്‍സള്‍ട്ടൻസി സ്ഥാപനത്തില്‍നിന്ന് മാധബി വരുമാനം നേടിയെന്നാണ് വിവരം. അദാനിയുടെ നിഴല്‍ കമ്ബനികളില്‍ സെബി മേധാവി തന്നെ നിക്ഷേപം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടില്‍ സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പുതിയ റിപ്പോർട്ട്.