കേരളത്തിലുടനീളം വലിയ ജനരോഷത്തിനിടയാക്കിയ പയ്യോളി പോക്സോ കേസിലെ ഒന്നാം പ്രതി അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
മുൻപ് അനുവദിച്ച ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ പ്രതി കോടതിയില്‍ നല്കിയ ഹർജി തള്ളിയതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ പത്തരയോടെ പോലീസ് ഇയാളെ പിടിയിലാക്കിയത്.(Payyoli POCSO Case Prime Accused Abdul Rafeeq Taken Into Custody By Koyilandy Police)
കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും ഇയാള്‍ പുറത്തിറങ്ങിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ ക്രൂരത നടന്നത്. സ്കൂള്‍ അധികൃതർ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ടു വർഷത്തോളമായി നടന്ന ക്രൂരത പുറത്തറിയുന്നത്. പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
