അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം; സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാന്‍ പാടില്ല: മുഖ്യമന്ത്രി

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാന്‍ പാടില്ലെന്നും യു ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പില്‍ ദന്തല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വില്‍ 12 തസ്തികയും കാത്ത് ലാബ് ടെക്‌നീഷ്യന്‍സിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ച വിവരവും മുഖ്യമന്ത്രി അറിയിച്ചു.

പി എസ് സിയില്‍ നടക്കുന്നത് വന്‍ ക്രമക്കേടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമം പാലിക്കാതെയാണ് പി എസ് സി നടപടികള്‍. സര്‍ക്കാരുമായി ആലോചിക്കാതെ ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകളോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയില്‍ പാര്‍ട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിച്ചതായും വകുപ്പില്‍ ശുദ്ധീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐ എ എസ് സ്ഥലംമാറ്റം ചട്ടപ്രകാരമാണെന്നും കെ എസ ്‌ഇബി ചെയര്‍മാനെ മാറ്റിയത് സ്വാഭാവിക പ്രക്രിയയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി എന്‍ എ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഹിമാചലില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭം ഇതിലൂടെയുണ്ടാകും. പീക്ക് അവറില്‍ ജി എന്‍ എ കൂടുതല്‍ വൈദ്യുതി നല്‍കും. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 805 രൂപ അധിക ബാധ്യത വരും. ഹിമാചലില്‍ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ ഒഴിവാക്കിയത് 2,223 കോടി അധിക ബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ജി എന്‍ എയില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദാനിയില്‍ നിന്ന് അടക്കം എല്‍ ഡി എഫ് സര്‍ക്കാര്‍ വൈദ്യുതി വാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *