കേരളം വഴി രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സര്‍വീസ്

മലബാർ മേഖലയില്‍നിന്ന് രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീർഥാടകരുടെ ദീർഘനാളത്തെ ആവശ്യം സഫലാകുന്നു .മംഗലാപുരത്തുനിന്ന് കേരളം വഴി തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു.

മാർച്ച്‌ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും.

16621/16622 ആണ് പുതിയ ട്രെയിനിന്റെ നമ്പർ. പാലക്കാട്, മധുര, മാനാ മധുര വഴിയാണ് ട്രെയിൻ രാമേശ്വരത്തിന് പോകുക. മംഗളൂരു സെൻട്രലില്‍ നിന്ന് ശനിയാഴ്ച രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ ഞായർ രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. തിരികെയുള്ള സർവീസ് ഞായർ ഉച്ചകഴിഞ്ഞ് 3.30ന് രാമേശ്വരത്തു നിന്ന് പുറപ്പെട്ട് തിങ്കള്‍ രാവിലെ 6.55ന് മംഗളൂരുവില്‍ എത്തും

Leave a Reply

Your email address will not be published. Required fields are marked *