ശിരോവസ്ത്രവിലക്ക്:മന്ത്രി വി.ശിവൻകുട്ടിക്ക് വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി, ‘എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു’

ശിരോവസ്ത്രവിലക്കില്‍ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

‘ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു’-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇടപെടാൻ വൈകിയിട്ടില്ല. ഇത്തരം വിഷയത്തില്‍ മുഖ്യധാര പാർട്ടികള്‍ ഇടപെടണം. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. കേരളത്തിന് അപമാനമാണ്. പ്രശ്‌നം ഊതി വീർപ്പിക്കാൻ ക്ഷുദ്രശക്തികള്‍ ശ്രമിച്ചു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *