ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും ..! മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി.

കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാർട്ടിയുടെ മുഴുവൻ എംഎല്‍എമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനം വിളിച്ച സാഹചര്യത്തില്‍ ജോസ് കെ. മാണിയെ വി.എൻ.വാസവൻ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *