തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ഉപയോഗിച്ച ഗാനത്തെ വിമര്‍ശിച്ച് എ എ റഹീം എംപി.
തെരഞ്ഞെടുപ്പിലുടനീളം എല്‍ഡിഎഫ് ക്ഷേമവും വികസനവുമാണ് ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പറയാന്‍ ശ്രമിച്ചത് വിശ്വാസമാണെന്ന് എ എ റഹീം എം പി പറഞ്ഞു.
കോണ്‍ഗ്രസ് സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഗാനമാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതിലാണ് അവര്‍ ഊന്നിയത്. അനൗണ്സ്മെന്റില് പോലും ശരണമന്ത്രം നിറയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ഭരണകാലത്താണെങ്കില്‍ ഇത്തരമൊരു നല്ല അന്വേഷണം പോലും നടക്കില്ലെന്ന് എ എ റഹീം പറഞ്ഞു.
പാര്‍ലമെന്റിന് മുന്നില്‍നിന്ന് കെ സി വേണുഗോപാല്‍ അടക്കമുള്ള യുഡിഎഫ് എംപിമാര്‍ ഈ പാട്ടാണ് പാടുന്നത്. കേരളം മഹാകുഴപ്പമാണെന്ന് കാമ്ബെയിന് നടത്താറുള്ളത് ബിജെപിയാണ് എന്നാല്‍ ഇന്ന് അവരുടെ ചുവട് പിടിച്ച് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരാണ് ഈ പാട്ടുപാടുന്നത്. കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരണമെന്നാണോ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്, അങ്ങനെയെങ്കില്‍ കേന്ദ്ര ഏജന്‍സികളെ എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കാന്‍ തുങ്ങിയത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും എ എ റഹീം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് സിപിഐഎമ്മിന്റെ ആരുമല്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ നിലപാട് സിപിഐഎമ്മിന് എതിരായിരുന്നു. ഓരോ സമയത്തും അദ്ദേഹം ഓരോ നിലപാട് എടുക്കും അതിനോട് പല അഭിപ്രായങ്ങളുള്ളവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ പൊതു പരിപാടിയില്‍ പോകുമ്ബോള്‍ ആ പരിപാടിയുടെ സാഹചര്യത്തിനനുസരിച്ചായിരിക്കും സംസാരിക്കുകയെന്നും റഹീം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയത്തില്‍ സന്തോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാവും സ്ഥലം എംപിയുമായ ശശി തരൂര്‍ ഗംഭീര വിജയമെന്ന് പ്രതികരിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ എംപിയായ, വര്‍ക്കിങ് കമ്മിറ്റി അംഗമായ ശശി തരൂര്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്. ആരുടെ വിജയമാണ് അദ്ദേഹം പ്രതീക്ഷിച്ചത്. 42 വാര്‍ഡുകളില്‍ ബിജെപിക്ക് സഹായകമാം വിധം കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുവെന്നും റഹീം ആരോപിച്ചു. മുസ്ലിം വിരുദ്ധതയുടെ അട്ടിപ്പേര് അവകാശം നേടിയ ബിജെപിയെ 42 വാര്‍ഡില്‍ സഹായിച്ച കോണ്‍ഗ്രസുകാരെ ആര്‍ക്കാണ് വിശുദ്ധനാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
