സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തില്‍ വേദന ഉണ്ടാക്കി, 7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട; കുമ്മനം രാജശേഖരൻ
ടുത്തതിന്‍റെ ഗിമ്മിക്കാണ് അയപ്പ സംഗമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണപ്പാളി കാണാതായ സംഭവത്തില്‍ എന്തുകൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നില്ല. അയ്യപ്പ സംഗമത്തില്‍ സുതാര്യത വരണമെങ്കില്‍ കുറ്റക്കാരെ കണ്ടെത്തണം. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഇത്രയും സ്വർണം നഷ്ടപ്പെട്ടതില്‍ സർക്കാരിന് എന്താണ് വിശദീകരിക്കാൻ ഉള്ളത്. കോടതിയിലാണ് കേസ് എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അയ്യപ്പ സംഗമത്തില്‍ സൂര്യതാര്യതയില്ല. ആകെ ഉള്ളത് മൊത്തം ദുരൂഹതകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട. അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ രൂപരേഖ സർക്കാരിന്റെ കയ്യിലുണ്ട്. നിരവധി പദ്ധതികള്‍ സർക്കാരിന്റെ മുൻപിലുണ്ട്. അതിന് പണം കണ്ടെത്താനുള്ള മാർഗങ്ങളും സർക്കാരിന്റെ മുൻപില്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വികസനത്തില്‍ ലഭിച്ച പണത്തെ പറ്റി വെളിപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ. കേന്ദ്രസർക്കാർ അടിസ്ഥാന വികസനങ്ങള്‍ക്ക് വേണ്ടി 300 കോടി രൂപ നല്‍കിയിട്ടുണ്ട്. അതെല്ലാം വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല. സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തില്‍ വേദന ഉണ്ടാക്കി. അതിനെപ്പറ്റി ദേവസ്വം വകുപ്പ് മന്ത്രി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.