നിയമലംഘനങ്ങളൊന്നുമില്ല; ഹിൻഡൻബര്‍ഗ് കേസില്‍ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചിറ്റ്

യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച്‌ നല്‍കിയ ആരോപണങ്ങളില്‍ നിന്ന് അദാനി ഗ്രൂപ്പിനെയും അതിന്റെ ചെയർമാൻ ഗൗതം അദാനിയെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വ്യാഴാഴ്ച കുറ്റവിമുക്തരാക്കി.

ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കൃത്രിമം കാണിക്കുവെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ആയിരുന്നു ഹിന്‍ഡന്‍ഹര്‍ഗ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. എന്നാല്‍ ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സെബി വ്യക്തമാക്കി.

ലിസ്റ്റിംങ് കരാറിന്റെ ലംഘനം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ തന്നെ ഇനി അദാനി ഗ്രൂപ്പിനെതിരെ ഒരു നടപടിയും ഇല്ലെന്നുമാണ് സെബിയുടെ ഉത്തരവില്‍ പറയുന്നത്. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയും അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കിടയില്‍ പണം എത്തിക്കുന്നതിന് അഡികോർപ്പ് എന്റർപ്രൈസസ്, മൈല്‍സ്റ്റോണ്‍ ട്രേഡ്‌ലിങ്ക്‌സ്, റെഹ്‌വാർ ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉപയോഗിച്ചതായി 2021 ജനുവരിയില്‍ ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. അനുബന്ധ പാർട്ടി ഇടപാടുകളിലെ നിയമങ്ങള്‍ ഒഴിവാക്കാൻ ഇത് അദാനിയെ സഹായിച്ചുവെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്നും അവകാശവാദം സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *