ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന കേസ് ; എന്‍ഐഎയ്ക്ക് കൈമാറും

വെഞ്ഞാറമൂട് യുഎപിഎ കേസ് എന്‍ഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്.

കേസ് എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എന്‍ഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടല്‍ സംശസ്പദമെന്ന് പൊലീസ്.

കനകമല ഗൂഡാലോചന കേസില്‍ മുന്നുവര്‍ഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോള്‍ ഐസില്‍ചേരാന്‍ അമ്മ നിര്‍ബന്ധിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ പ്രകാരം കേസെടുത്തത്. നാട്ടിലേക്കയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെസുഹൃത്തായ എന്‍ഐഎ കേസിലെ പ്രതിയായിരുന്നു. എന്‍ഐഎ നിലവില്‍ കേസന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *