‘ശബരിമല സ്വര്‍ണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം; തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കില്ല’ ; വെള്ളാപ്പള്ളി നടേശന്‍

തദ്ദേശ തെരഞ്ഞെടുപ്പിനെ ശബരിമല സ്വര്‍ണപ്പാളി വിവാദം സ്വാധീനിക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശബരിമല വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ്. അത് ജനം തിരിച്ചറിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചാരമംഗലം കുമാരപുരം എസ്‌എന്‍ഡിപി ശാഖയോഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു വെള്ളാപ്പള്ളി.

സ്വര്‍ണം കട്ടവര്‍ ഓരോരുത്തകായി ജയിലിലേക്ക് പോകുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നല്‍കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *