ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നുമെന്നും അങ്ങനൊരു സാഹചര്യം അധികം താമസിക്കാതെ ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രിയുടെ ‘മേം ബൂംദ് സ്വയം, ഖുദ് സാഗർ ഹും’ എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നും. അങ്ങനൊരു സാഹചര്യം അധികം താമസിക്കാതെ ഉണ്ടാകും. നിശ്ചയദാർഢ്യം ഉള്ളവർക്കേ മാറ്റം കൊണ്ടുവരാനാകൂ. നമ്മുടെ സംസ്കാരത്തിന്‍റെ അലങ്കാരമാണു നമ്മുടെ രാജ്യത്തെ ഭാഷകളെന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കില്‍ ഒരു യഥാർഥ ഇന്ത്യക്കാരനായി നമുക്ക് നിലനില്‍ക്കാനാകില്ല’.
“നമ്മുടെ രാജ്യം, സംസ്കാരം, ചരിത്രം, മതം എന്നിവ മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും സാധിക്കില്ല. പൂർണമായ ഇന്ത്യയെന്ന ആശയം വിദേശഭാഷയ്ക്ക് മനസിലാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് എനിക്കറിയാം. പക്ഷേ, ഇന്ത്യൻ സമൂഹം അതില്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ രാജ്യം നമ്മുടെ ഭാഷകള്‍ ഉപയോഗിച്ചു ഭരിക്കും. അങ്ങനെ ലോകത്തെ നയിക്കുകയും ചെയ്യും’ – അമിത് ഷാ പറഞ്ഞു.Dailyhunt
Disclaimer