എസ്‌ഐആറില്‍ ജാഗ്രത പുലര്‍ത്താന്‍ കോണ്‍ഗ്രസ്

സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) ജാഗ്രത പുലര്‍ത്താന്‍ കോണ്‍ഗ്രസ്. എസ്‌ഐആറുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

എസ്‌ഐആര്‍ ബഹിഷ്‌കരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കും. എസ്‌ഐആര്‍ വിലയിരുത്താന്‍ ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കും. എസ്‌ഐആറില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ നടപടികള്‍ കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. എസ്‌ഐആര്‍ നടപടികളുടെ ചുമതല കെപിസിസി ഭാരവാഹികള്‍ക്ക് നല്‍കും. ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ക്യാമ്ബ് ചെയ്തു എസ്‌ഐആര്‍ പ്രവര്‍ത്തനം വിലയിരുത്തണം. പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരെ സജീവമാക്കി വോട്ടുറപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *