കേരളത്തിലെ എല്ലാ തെരുവ് നായകളെയും പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്നത് പ്രായോഗികമല്ല എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
രാജേഷ് അഭിപ്രായപ്പെട്ടു. മൃഗങ്ങളെ വന്ധ്യംകരിക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനെതിരെ പോലും ശക്തമായ പ്രാദേശിക പ്രതിഷേധങ്ങളുള്ള സാഹചര്യത്തില്‍, തെരുവ് നായ്ക്കളെ പൂർണ്ണമായും മാറ്റാൻ കഴിയില്ലെന്നും മന്ത്രി ചോദിച്ചു.
തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, അത്തരമൊരു നിർദേശം വന്നാല്‍ അതിന് അപ്പോള്‍ മറുപടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
