‘ഓപ്പറേഷൻ രക്ഷിത’ ; അമിതമായി മദ്യപിച്ച്‌ ട്രെയിൻ യാത്രയ്ക്കെത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

അമിതമായി മദ്യപിച്ച്‌ ട്രെയിൻ യാത്രയ്ക്കെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. യാത്ര ചെയ്യാൻ സാധിക്കാത്ത വിധം മദ്യപിച്ചെത്തിയ 72 പേർക്കെതിരെയാണ് റെയില്‍വെ പോലീസ് കേസെടുത്തിരിക്കുന്നത്.

റെയില്‍വേ പൊലീസിന്റെ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വർക്കലയില്‍ ട്രെയിനിലെ ആക്രമണത്തെ തുടർന്നാണ് മദ്യപിച്ച്‌ എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്.

തിരുവനന്തപുരം വർക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്‌സോണല്‍ ഇഞ്ചുറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.അതിനാല്‍ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും.എന്നാല്‍ എത്രനാള്‍ ഇങ്ങനെ അബോധാവസ്ഥയില്‍ തുടരുമെന്നും വ്യക്തമല്ല.അതേസമയം, എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *