ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന ചില വകുപ്പുകളും ആ വകുപ്പുകളിലെ ഏറ്റവും താഴെ തട്ടിലുള്ള ചില ഓഫീസുകളും വളരെ വലിയ തോതില്‍ അഴിമതിയുടെ രംഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചിലര്‍ അതൊരു അവകാശമായി കാണുന്നു. ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരും ദല്ലാളുമാരും കാര്യങ്ങള്‍ നീക്കുന്നുണ്ടെങ്കില്‍ കരുതല്‍ നടപടി ഉണ്ടാകണം. വിവിധ വകുപ്പുകളിലെ ചീഫ് / ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അഴിമതി നീക്കാനായിട്ടില്ല. അഴിമതിയുടെ വ്യത്യസ്ത പ്രവണതകള്‍ കണ്ടുവരുന്നു. അഴിമതിക്ക് വല്ലാതെ അടിമപ്പെടുന്ന മനോഭാവം നമ്മുടെ നാടിന്റെ വിവിധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാണുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ അതുമായി ബന്ധപ്പെട്ട് അനുമതി നല്‍കേണ്ടവര്‍ നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ഒരു ഭാഗം ലഭിക്കേണ്ടതാണ് എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു.
