അത്യപൂർവ്വമായതും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ചത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരൻ്റേതാണ് ബോധം പൂർണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്.
ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മ ശക്തി ഉൾപ്പെടെ മറ്റ് പ്രധാന പ്രവർത്തനങ്ങളെല്ലാം നിയന്ത്രിയ്ക്കുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് കേടുപാടുകളില്ലാതെ ട്യൂമർ നീക്കം ചെയ്യുക എന്നതാണ് ഈ സർജറിയെ സങ്കീർണ്ണമാക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിയ്ക്കുന്നത് രോഗിയുടെ പൂർണ്ണ തോതിലുള്ള സഹകരണം അത്യാവശ്യമാണ്. രോഗി ബോധാവസ്ഥയിലായതിനാൽ, സർജന് രോഗിയുമായി ആശയവിനിമയം നടത്തുവാനും, കൈകാലുകൾ ചലിപ്പിയ്ക്കുവാൻ ആവശ്യപ്പെടുവാനും, ചിത്രങ്ങൾ കാണിയ്ക്കുവാനും സാധിയ്ക്കുന്നു. ഇത് തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകൾ സംഭവിയ്ക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കുവാനും ഡോക്ടർമാരെ സഹായിക്കുന്നു. മുഴകൾ തലച്ചോറിന്റെ പ്രധാന ഭാഗങ്ങളിൽ ചേർന്നിരിയ്ക്കുന്ന അവസ്ഥകളിലാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയാ രീതികൾ പിന്തുടരാറുള്ളത്. അപസ്മാരം (epilepsy) പോലുള്ള അസുഖങ്ങൾക്കും സമാനമായ ചികിത്സാരീതികൾ ഉപയോഗിക്കാറുണ്ട്. തലയ്ക്കും നട്ടെല്ലിനും ഏൽക്കുന്ന എല്ലാതരം പരിക്കുകൾക്കും, തലച്ചോറിലുണ്ടാകുന്ന മുഴകൾക്കും ആവശ്യമായ വിദഗ്ധ ചികിത്സകൾ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്ക് ന്യൂറോ സർജറി വിഭാഗം കൺസൽട്ടൻ്റുമാരായ ഡോ. നവീൻ ഹരിദാസ് . ഡോ.ശ്രീരാജ് കെ, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അരുൺ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ.മെൽവിൻ സിറിയക് തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: 8606976229
പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
