‘എല്ലാ മന്ത്രിമാരും കക്കുകയാണ്, ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രം, തടിയെല്ലാം അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി’ : കെ. മുരളീധൻ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്ബോള്‍ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും.

ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി. ഒടുവില്‍ അയ്യപ്പന്റെ സ്വർണം വരെ കട്ടുവെന്നും മുരളീധരൻ പറഞ്ഞു.

കേരളം ഭരിക്കുന്നവർ കേരളത്തില്‍ നിന്ന് പരമാവധി കക്കും. കേന്ദ്രം ഭരിക്കുന്നവർ ഇന്ത്യ മുഴുവൻ കക്കും. ഈ സാഹചര്യത്തില്‍ ഒരു നഗരത്തിന്റെ സൗന്ദര്യം കിട്ടാനാണ് ശബരീനാഥന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭയില്‍ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കണം, റോഡുകള്‍ നന്നാക്കണം, തെരുവ് വിളക്കുകള്‍ കത്തണം അങ്ങനെ ഇന്ത്യയിലെ വൻകിട നഗരത്തോട് കിടപിടിക്കുന്ന നഗരമായി ശബരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ മാറ്റുമെന്നും മുരളീധരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബേ തിരുവനന്തപുരം കോർപറേഷനില്‍ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. മുൻ എം.എല്‍.എയും ജി. കാർത്തികേയന്‍റെ മകനുമായ കെ.എസ്. ശബരീനാഥൻ ഉള്‍പ്പെടെ 48 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. കെ. മുരളീധരന്‍റെ നേതൃത്വത്തിലാണ് കോർപറേഷനില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നത്. ചിട്ടയായ പ്രവർത്തനവും വിമതനീക്കങ്ങള്‍ അടച്ചുള്ള തന്ത്രങ്ങളും ഒരുപരിധിവരെ പാർട്ടിക്ക് ഗുണം ചെയ്യുന്നെന്നാണ് വിലയിരുത്തല്‍. മേയർ സ്ഥാനാർഥിയായാണ് ശബരീനാഥനെ കളത്തിലിറക്കിയത്. കോർപറേഷനില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കണമെന്ന ദൗത്യമാണ് കെ.പി.സി.സി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *