എന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാൻ ബിജെപി ശ്രമിച്ചു ; വെളിപ്പെടുത്തി ഇ പി ജയരാജൻ

ബിജെപി തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.

ജയരാജൻ. തന്റെ പുതിയ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിലാണ് ഇപി ജയരാജൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചെങ്കിലും അവൻ ഫോണ്‍ എടുക്കാൻ തയ്യാറായില്ലെന്നും ഇ പി ജയരാജൻ പറയുന്നു. ബിജെപിയുമായി താൻ ചർച്ച നടത്തിയെന്ന പ്രചാരണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നു. “അത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ചിലർ അതിനായി ആസൂത്രിത ശ്രമങ്ങള്‍ നടത്തി,” – ജയരാജൻ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്ന ജയരാജന്റെ ജീവിതം സത്യസന്ധമായ ആവിഷ്‌കാരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *