സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയുളള കേസുകളില്‍ കെ.പി.സി.സി സംരക്ഷണമൊരുക്കും: കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പിലൂടെ കരുത്തുറ്റ നേതൃത്വത്തെ ലഭിച്ചുവെന്നും ജന ജീവിതം ദുസഹമാക്കുന്ന ഭരണകൂടത്തിനെതിരെ സമര രംഗത്തേക്കിറങ്ങാനും ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യാനും കരുത്തുള്ള നേതൃത്വമാണ് യൂത്ത് കോണ്‍ഗ്രസ്സിന് ലഭിച്ചിരിക്കുന്നത് എന്നും കെ.സുധാകരന്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായായി തിരഞ്ഞെടുക്കപ്പെട്ട വിജില്‍ മോഹനന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരരംഗത്ത് ഇറങ്ങുമ്ബോള്‍ നേരിടേണ്ടി വരുന്ന കേസുകളില്‍ കെപിസിസി സംരക്ഷണമൊരുക്കും എന്നും ഒരു പ്രവര്‍ത്തകനും നിരാശനാകേണ്ടി വരില്ലെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *