തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സമഗ്ര ഓഡിറ്റിങ് വേണം: ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്ബത്തിക വർഷം അവസാനിക്കും മുമ്ബ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

2002 വരെയുള്ള ഓഡിറ്റിങ് റിപ്പോർട്ടുകളേ ഉള്ളുവെന്ന് ഇന്ന് കോടതിയില്‍ ഹർജി പരിഗണിക്കവേ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർക്കുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഉത്തരവ് വന്നത്.
എത്രയും വേഗം ഒഡിറ്റിങ് നടപ്പാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിനിയോഗിക്കണം. അതിനായി ഒരു മാസത്തിനകം ടെക്‌നിക്കല്‍ ഉപദേശങ്ങള്‍ക്കായി ഒരു സമിതി രൂപീകരിക്കണമെന്നും കോടതിയുടെ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *