സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുള്‍പ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ഇനി ഏകീകൃത ഷിഫ്റ്റ് നിലവില്‍ വരുന്നു .
അധികസമയം ജോലി ചെയ്താല്‍ ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ദീർഘകാല ആവശ്യമായിരുന്നു കിടക്കകളുടെ എണ്ണം നോക്കാതെ ആശുപത്രികളിലെ ഷിഫ്റ്റ് സമ്ബ്രദായം ഏകീകരിക്കണമെന്നത്.
100ല്‍ അധികം കിടക്കകള്‍ ഉള്ള ആശുപത്രികളില്‍ നഴ്സുമാരുള്‍പ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി, 2021ല്‍ സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇത് ചെറിയ ആശുപത്രികള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകള്‍ തൊഴില്‍ വകുപ്പിനെ സമീപിച്ചിരുനനു.നിലവില്‍ എട്ടുമണിക്കൂർ ആണ് ഷിഫ്റ്റ് സമയം എങ്കിലും അതില്‍ കൂടുതല്‍ സമയം ജോലിചേയ്യെണ്ടിവരുന്നുവെന്നാണ് നഴ്സുമാരുടെ പരാതി.
സംഘടകനകളും ആശുപത്രി ഉടമകളും അടക്കം ബന്ധപ്പെട്ടവരുമായി ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ്, കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും ഏകീകൃത ഷിഫ്റ്റ് , നടപ്പാക്കാൻ തീരുമാനിച്ചത്.
മാസത്തില്‍ 208 മണിക്കൂറിലധികം ജോലിയെടുത്താല്‍ ഓവർടൈം അലവൻസ് അനുവദിക്കണമെന്നാണ് ഉത്തരവില്‍.
പറയുന്നത് ഡ്യൂട്ടി സമയംകഴിഞ്ഞ് വീട്ടിലെത്താൻ ഗതാഗത സൗകര്യമില്ലെങ്കില്‍, ജീവനക്കാർക്ക് ആശുപത്രിയില്‍ തന്നെ വിശ്രമ മുറി ഒരുക്കണമെന്നും ഉത്തരവിലുണ്ട്.
ഇതോടെ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആരോഗ്യമേഖലയില്‍ ആശുപത്രി ജീവനക്കാർക്ക് ഒരേ ഷിഫ്റ്റ് സമ്ബ്രദായം നിലവില്‍ വരും.അത്യാവശ്യ ഘട്ടങ്ങളില്‍ ഷിഫ്റ്റ് സമയത്തില്‍ മാറ്റം വരുത്താമെന്നും ധാരണയുണ്ട്.
