തൊഴില്‍ മേഖലയില്‍ സുപ്രധാന പരിഷ്കരണവുമായി സൗദി അറേബ്യ. 50 വർഷം പഴക്കമുള്ള കഫാല സമ്ബ്രദായം സൗദി അറേബ്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിർത്തലാക്കി.
വിദേശ തൊഴിലാളികളുടെ ജീവിത, തൊഴില്‍ അവകാശങ്ങള്‍ ഒരൊറ്റ കമ്ബനിയിലോ തൊഴിലുടമയിലോ ബന്ധിപ്പിക്കുന്ന സ്പോണ്‍സർഷിപ്പ് ചട്ടക്കൂടായിരുന്നു കഫാല. പുതിയ മാറ്റം 2025 ജൂണില്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ നിയമം നടപ്പിലാകുന്നത്.
ഫാല സമ്ബ്രദായം നിർത്തലാക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉള്‍പ്പെടെ 13 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികള്‍ക്ക് ഇത് അനുഗ്രഹമായി മാറും.
എന്താണ് കഫാല
കഫല സിസ്റ്റം എന്തായിരുന്നു? അറബിയില്‍ ‘സ്പോണ്‍സർഷിപ്പ്’ എന്നർത്ഥമുള്ള ഈ വ്യവസ്ഥ 1950-കളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിച്ച ഒരു ആധുനിക തൊഴില്‍ മോഡലായിരുന്നു. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് സാധാരണമായിരുന്നു. ഈ സിസ്റ്റത്തില്‍ വിദേശ തൊഴിലാളികളുടെ നിയമപരമായ സ്ഥിതി അവരുടെ കമ്ബനിയായ ‘കഫീല്‍’ (സ്പോണ്‍സർ)യുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു.
കഫാല നിയമം കമ്ബനിക്ക് തൊഴിലാളികള്‍ക്ക് മേല്‍ അമിതാധികാരം നല്‍കി. തൊഴിലാളികള്‍ക്ക് സ്വന്തം നിലയ്ക്ക് തൊഴില്‍ മാറാനോ എ രാജ്യം വിടാനോ കമ്ബനിയുടെ അനുമതിയില്ലാതെ സാധിക്കില്ലായിരുന്നു. ഇതിനെതിരെ തിരിഞ്ഞാല്‍ നിയമ സഹായവും ലഭിക്കില്ലായിരുന്നു. ഇതോടെ ഈ നിയമത്തിന് കീഴില്‍ തൊഴിലാളികള്‍ വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്തു
കഫാല സമ്ബ്രദായം കൊണ്ടുവരാന്‍ കാരണം
വിദേശ തൊഴിലാളിയുടെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്തം (വിസ, താമസ പദവി എന്നിവയുള്‍പ്പെടെ) അവർ ജോലി ചെയ്യുന്ന കമ്ബനിക്കോ വ്യക്തിക്കോ നേരിട്ട് കൈമാറുന്നതിനാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, തൊഴിലാളിയുടെ ഉത്തരവാദിത്തം കഫീലിനായിരുന്നു. കഫീല്‍ വ്യക്തിപരമായി എല്ലാ ജോലികളും കൈകാര്യം ചെയ്തുന്നതിനാല്‍ കഫാല സമ്ബ്രദായം സർക്കാറിന് തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ തോതില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലാതാക്കുന്നു. എന്നാല്‍ കാലക്രമേണ, തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിന് ഈ സംവിധാനം വിമർശിക്കപ്പെടാൻ തുടങ്ങി. തൊഴിലാളികള്‍ പലപ്പോഴും അടിമത്ത ജീവിതം നയിക്കാൻ വരെ നിർബന്ധിതരായി.
പുതിയ മാറ്റം എന്ത്
സമീപകാലത്ത് നടത്തിയ തൊഴില്‍ പരിഷ്കാരത്തിലൂടെ കഫാല സമ്ബ്രദായത്തിന് പകരം ഒരു കരാർ തൊഴില്‍ മാതൃക സൗദി അറേബ്യ രാജ്യത്ത് നടപ്പിലാക്കി. സൗദി പ്രസ് ഏജൻസി (SPA) പ്രകാരം, പുതിയ സംവിധാനം വിദേശ തൊഴിലാളികള്‍ക്ക് അവരുടെ നിലവിലെ തൊഴിലുടമയുടെയോ കഫീലിന്റെയോ (തൊഴിലുടമ) അനുമതിയില്ലാതെ പുതിയ കമ്ബനിയില്‍ ചേരാൻ അനുവദിക്കും.
തൊഴിലാളികള്‍ക്ക് ഇപ്പോള്‍ എക്സിറ്റ് വിസയില്ലാതെ രാജ്യം വിടാനും മുമ്ബ് ലഭ്യമല്ലാത്ത നിയമപരമായ പരിരക്ഷകള്‍ പ്രയോജനപ്പെടുത്താനും കഴിയും. വിഷൻ 2030 പ്രകാരം സൗദി അറേബ്യ നിയമങ്ങള്‍ വലിയ തോതില്‍ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. കഫാല സമ്ബ്രദായം നിർത്തലാക്കുന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്.
തൊഴിലാളിക്ക് ലഭിക്കുന്ന ഗുണങ്ങള്‍
1. തൊഴില്‍ മാറാനുള്ള സ്വാതന്ത്ര്യം
മുമ്ബ് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാൻ കഴിയുമായിരുന്നില്ല. ഇനി തൊഴിലാളികള്‍ക്ക് നല്ല വേതനവും നല്ല സാഹചര്യമുള്ള ജോലികളിലേക്ക് മാറാൻ കൂടുതല്‍ അവസരം ലഭിക്കും.
2. പാസ്‌പോർട്ട്, വിസ നിയന്ത്രണം അവസാനിക്കും
കഫാലയില്‍ തൊഴിലുടമകള്‍ പലപ്പോഴും തൊഴിലാളികളുടെ പാസ്‌പോർട്ടുകള്‍ പിടിച്ചുവയ്ക്കാറുണ്ടായിരുന്നു. ഇത് ഒഴിവാകുമ്ബോള്‍ തൊഴിലാളികളുടെ സ്വകാര്യ സ്വാതന്ത്ര്യം ഉറപ്പാകും.
3. വേതന സുരക്ഷ
കഫാല നിർത്തുന്നതിലൂടെ വേതനം തടഞ്ഞുവയ്ക്കുന്ന പ്രവണതകള്‍ കുറയും. തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ശമ്ബളം ലഭിക്കുന്നതിനുള്ള നിയമപരമായ ശക്തി കൂടും.
4. ചൂഷണത്തിനെതിരായ സംരക്ഷണം
തൊഴിലുടമയുടെ അനാവശ്യ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതിനാല്‍ തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള സാധ്യത കുറയും. നിയമപരമായ സംരക്ഷണം കൂടുതല്‍ ഉറപ്പാക്കപ്പെടും.
5. യാത്രയും സ്വാതന്ത്ര്യവും
മുമ്ബ് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് പോകാനോ യാത്ര ചെയ്യാനോ കഴിയുമായിരുന്നില്ല. ഇനി തൊഴിലാളികള്‍ക്ക് സ്വതന്ത്ര യാത്രാവകാശം ലഭിക്കും.
6. ജീവിത നിലവാരത്തില്‍ പുരോഗതി
സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍, സമയോചിത വേതനം, യാത്രാ സ്വാതന്ത്ര്യം, ജോലിചെയ്യാനുള്ള മികച്ച അവസരങ്ങള്‍-all combine ചെയ്ത് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടും.
