പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദർശിച്ചേക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ.
പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുകയും ശബരിമല കർമ്മസമിതിയുടെ പ്രമേയം പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണ കവർച്ചയില്‍ സർക്കാരിന് തടിയൂരാൻ ആവില്ലെന്നാണ് പുറത്തുവരുന്ന തെളിവുകളില്‍ സൂചിപ്പിക്കുന്നത്. ദേവസ്വം ബോർഡ് ദല്ലാള്‍മാരുടെ കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ശബരിമലയില്‍ ക്രൈം നടന്നിട്ടുണ്ട്. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം തന്നെ വേണം. ദേവസ്വം ബോർഡുകള്‍ നിലവില്‍ വന്നതിന് ശേഷമുള്ള മുഴുവൻ തട്ടിപ്പുകളും അന്വേഷിക്കപ്പെടണം. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിന് പിന്നിലുള്ളത്. മന്ത്രിയോ മുഖ്യമന്ത്രിയോ അതോ സഖാവണോ കൂട്ടിനുള്ളത് എന്നും കണ്ടെത്തണം. ഭഗവാന്റെ സ്വർണം ദേവസ്വം ബോർഡ് തന്നെ മോഷ്ടിക്കുന്നു. ഇതിലും ഗുരുതരമായ എന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു.