ലയണല്‍ മെസി കേരളത്തില്‍ എത്തുന്നത് ആരാധകര്‍ക്കുള്ള ഓണസമ്മാനമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് സ്ഥിരീകരിച്ചത്. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീനന്‍ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം.