മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്ന 5 പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.എലത്തൂരില്‍ വെച്ചാണ് സംഭവം.
മൂന്ന് തവണ പോലീസ് മുന്നറിയിപ്പ് നല്‍കി, ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റില്‍ ചുങ്കത്ത് വെച്ച് വാഹനവും അതില്‍ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവർ ഇലക്‌ട്രിക്കല്‍ തൊഴിലാളികള്‍ ആണെന്ന് വ്യക്തമായെന്ന് പോലീസ് അറിയിച്ചു. കണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു സംഘം. കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവർക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടർന്ന് കരുതല്‍ തടങ്കലില്‍ വെച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു.