പ്രചാരണം അവസാനലാപ്പില്‍, നാളെ കൊട്ടിക്കലാശം നടക്കും; മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസം

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം.

വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികള്‍. മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. എന്നാല്‍ അവസാന ഫലമറിയാന്‍ ഒരാഴ്ചകൂടി കാത്തിരിക്കണം.

അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്ബൂരില്‍ സജീവമാകും. എല്‍ഡിഎഫ് ഇന്ന് മഹാകുടുംബസദസുകള്‍ സംഘടിപ്പിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മറുവശത്ത് പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നുള്ള പ്രചരണം ഗുണകരമായെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി.വി. അന്‍വറിനായി ക്രിക്കറ്റതാരം യൂസുഫ് പാഠാനും എത്തിയിരുന്നു.

പ്രിയങ്കയുടെ പരിപാടിയില്‍ കണ്ട ആള്‍ക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. എല്‍ഡിഎ 46 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എല്‍ഡിഎഫ് അവകാശവാദം. ആര്യാടന്‍ ഷൗക്കത്തിനായി കോണ്‍ഗ്രസ് ക്യാമ്ബ് ഒന്നാലെ നിലമ്ബൂരിലുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണ്ഡലത്തിലുണ്ട്.

പ്രമുഖ നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്തു പ്രചരണം നയിക്കും. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനം. പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊര്‍ജിത ശ്രമമാണ് മുന്നണികള്‍ നടത്തുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *