നിലമ്ബൂർ ഉപ തെരഞ്ഞെടുപ്പ്, യുഡിഎഫ് കണ്‍വെൻഷൻ വൻ വിജയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ചർച്ചയും ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ ഒടുക്കം വരെ ഒരു കുട്ടിയും പന്തലില്‍ നിന്നും പോയിട്ടില്ല.
കെസി വേണുഗോപാല്‍ പറഞ്ഞത് എല്ലാഴ്പോഴും പെൻഷൻ കൊടുക്കണം എന്നാണ്. അത്തരം വിവാദം ഉപയോഗിച്ച് മലയോര പ്രശ്നത്തെ മറക്കാനാകില്ല. മലപ്പുറത്തെ പോലെയുള്ള സമാധാനപരമായ ജില്ല വേറെ ഉണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇത്ര സമാധാനം ഉള്ള വേറെ ജില്ല ഉണ്ടോ ?? ഒരു പ്രശ്നവും മലപ്പുറത്ത് ഇല്ല. അതൊക്കെ തെരെഞ്ഞെടുപ്പില്‍ ചർച്ചയാകുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ മൊത്തം അസംതൃപ്‌തരാണ്, അത് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജനകീയ വിഷയങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ചർച്ചയാകും.
കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്ബിലേതും. പൊട്ടി വീണില്ല എന്നെ ഉള്ളൂ. പൊട്ടലിന്റെ ആദ്യ സ്റ്റേജാണ്,തറയാണ് ഇരുന്നത്. കേരളം ഒട്ടാകെ വിള്ളല്‍ ഉണ്ട്. അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണ്.