കോഴിക്കോട്: കാലിക്കറ്റ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ “ഗിഫ്റ്റ് ഓഫ് ലൈഫ്”ൻ്റെ ആദ്യഘട്ട ഫണ്ട് കൈമാറി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന 18 വയസ്സിനു താഴെയുള്ള ഇരുപത്തിയഞ്ചോളം കുട്ടികളെ തിരികെ ജീവിതത്തിലേക്കാനാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നതെന്ന് കാലിക്കറ്റ് റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എടത്തൊടി രാധാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ മിംസ് സി.എം.എസ് ഡോ. എബ്രഹാം മാമൻ, ഡപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ.രേണു പി കുറുപ്പ്, ഡോ.ഗിരീഷ് വാരിയർ,ഡോ.ശബരി നാഥ് മേനോൻ, ഡോ.പ്രിയ പി എസ് തുടങ്ങിയവർ സംബന്ധിച്ചു.
ഗിഫ്റ്റ് ഓഫ് ലൈഫ്” ആദ്യഘട്ട ഫണ്ട് കൈമാറി
