ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി. സംഭവത്തില്‍ അസി.

പ്രൊഫ. എസ് എസ് സുജീഷിനെ സസ്പെൻഡ് ചെയ്തു. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്.

ഇടതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ഇതിന്റെ ഭാഗയമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി. കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയില്‍ വാങ്ങി നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഭാഗമായി അഡിമിറ്റ് ആയത്. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് എടുക്കുകയായിരുന്നു.

ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒ പി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്. അസൂറ ബീവിയ്‌ക്ക് കഴിഞ്ഞ ഒരു മാസമായി ചികിത്സ നടന്നുകൊണ്ടിക്കുന്നതാണ്. അമ്മയ്‌ക്ക് വിദഗ്ധ ചികിത്സ കിട്ടണം. ശക്തമായ നടപടി വേണമെന്നും മകൻ മാജിദ് ആവശ്യപ്പെട്ടു.

പിഴവ് മനസ്സിലാക്കിയപ്പോള്‍ ഒപി ടിക്കറ്റ് തിരികെ ചോദിച്ചു. ഒപി ടിക്കറ്റ് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പരാതി – മാജിദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *