മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. മലപ്പുറം മുഴുവൻ തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് സതീശൻ ചോദിച്ചു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുെട വോട്ട് നേടിയിട്ടാണോ? നിലമ്ബൂരില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീശൻ.
മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി. ഡല്‍ഹിയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ പി.ആർ ഏജൻസി വഴി സംഘ്പരിവാറിന് കുടപിടിച്ച് കൊണ്ടിരിക്കുന്ന സമീപനമാണ് കണ്ടത്. നിലമ്ബൂരില്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നത് എ. വിജയരാഘവനാണ്. ഇദ്ദേഹം മാത്രം ഒര് ഡസനിലേറെ തവണ മലപ്പുറത്തെ പ്രതിക്കൂട്ടില്‍ നിർത്തിയിട്ടുള്ള പ്രസ്‍താവന നടത്തിയിട്ടുണ്ട്. ഒടുവില്‍, പറഞ്ഞത് പ്രിയങ്ക ഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയാണെന്നാണ്. ഇത്, വിജയരാഘവൻ ഒറ്റക്ക് പറഞ്ഞതല്ല.
പിണറായി വിജയൻ പറഞ്ഞത് ആവർത്തിക്കുകയാണ്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അപ്പോള്‍ സി.പി.എം നേതാക്കള്‍ പറയുന്നത്, പിന്നില്‍ മുസ്‍ലീം തീവ്രവാദികളാണ് അല്ലെങ്കില്‍ ഇസ്‍ലാം തീവ്രവാദികളാണൈന്ന്. ഇവിടെ, ദേശീയ പാത സ്ഥലമെടുപ്പിനെതിരെ സമരം നടത്തിയവരെപ്പോലും സി.പി.എം തീവ്രവാദികളാക്കി. ഇപ്പോഴും അതെ നിലപാടു തന്നെയാണോയെന്ന് സി.പി.എമ്മിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.