കെഎസ്‌ആർടിസിക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. കെഎസ്‌ആർടിസിക്കായി 93.73 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.
പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്കായി 20 കോടി രൂപയുമാണ് അനുവദിച്ചത്.
നിലവിലെ സർക്കാരിന്റെ കാലത്ത് 6401 കോടി രൂപയാണ് കെഎസ്‌ആർടിസിക്കായി അനുവദിച്ചത്. കഴിഞ്ഞ സാമ്ബത്തിക വർഷം ബഡ്‌ജറ്റില്‍ അനുവദിച്ച 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈ വർഷം ഇതിനോടകം 343 കോടി രൂപ സർക്കാർ സഹായമായി കെഎസ്‌ആർടിസിക്ക് നല്‍കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.