ഉത്തരവാദപ്പെട്ട ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ ഒരു പകല്‍ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതിക്ഷിക്കുന്നു : പി വി അൻവര്‍

ഉത്തരവാദപ്പെട്ട ചില യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ ഒരു പകല്‍ കൂടി കാത്തിരിക്കുമെന്ന് നിലമ്ബൂർ മുൻ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.

അൻവർ. ചില സുപ്രധാനമായ കാര്യങ്ങള്‍ പ്രഖ്യാപിക്കാനുണ്ടെന്ന് പറഞ്ഞ് വാർത്താ സമ്മേളനം വിളിച്ച അൻവർ ഇക്കാര്യം മാത്രം പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയും ചെയ്തു.

കോണ്‍ഗ്രസിൻറെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമെല്ലാം ഒരു പകല്‍കൂടി നിങ്ങള്‍ കാത്തിരിക്കണമെന്നും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. അതിൻറെ അടിസ്ഥാനത്തില്‍ ഒരു പകല്‍കൂടി കാത്തിരിക്കുന്നു. മാന്യമായ പരിഹാരം പ്രതിക്ഷിക്കുന്നുണ്ട് -അൻവർ പറഞ്ഞു.

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, യു.ഡി.എഫ് മുന്നണി പ്രവേശത്തില്‍ സമവായ സാധ്യതയുണ്ട് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *