പല നടിമാരേയും പീഡിപ്പിച്ച്‌ ദൃശ്യം പകര്‍ത്തി; പലതും ഒത്തുതീര്‍പ്പാക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ല എന്ന ഉറപ്പില്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ എട്ടാം പ്രതിയായ ദിലീപ് ആണെന്നായിരുന്നു ഞെട്ടിപ്പിക്കുന്ന ആദ്യത്തെ വെളിപ്പെടുത്തല്‍. ഒന്നര കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പിറകെ വന്നത്.

പരാതി നല്‍കിയ അതിജീവിത മാത്രമല്ല ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയയായിട്ടുള്ളത് എന്നതാണ് ആ വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ പല നടിമാരേയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് സുനി പറയുന്നത്. അതിജീവിതയോട് ചെയ്തതുപോലെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയായിരുന്നു ഈ ഭീഷണികള്‍. ഇതും ക്വട്ടേഷന്‍ അടിസ്ഥാനത്തിലായിരുന്നു ചെയ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ ആക്രമിക്കപ്പെട്ട നടിമാര്‍ പിന്നീട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായിട്ടുണ്ട് എന്നും പള്‍സര്‍ സുനി വെളിപ്പെടുത്തുന്നുണ്ട്. അവര്‍ ഇക്കാര്യങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണെന്നതും വ്യക്തം. അതിജീവത ഈ വിഷയത്തില്‍ പരാതി നല്‍കി രംഗത്തെത്തിയതുകൊണ്ട് മാത്രമാണ് റേപ്പ് ക്വട്ടേഷന്‍ പുറത്തെത്തിയത്. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ നടിമാര്‍ ഇത്തരത്തില്‍ വീണ്ടും പീഡിപ്പിക്കപ്പെട്ടേനെ എന്നതാണ് വസ്തുത.

ഒന്നര കോടി രൂപയുടെ ക്വട്ടേഷനില്‍ 70 ലക്ഷം രൂപയാണ് താന്‍ കൈപ്പറ്റിയിട്ടുള്ളത് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തുന്നു. നടിയുടെ പീഡന ദൃശ്യങ്ങള്‍ സ്വാഭാവികമായി പകര്‍ത്തുക എന്നതായിരുന്നു കേസിലെ എട്ടാം പ്രതി നല്‍കിയ ക്വട്ടേഷന്‍. നടിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായും നിരസിച്ചാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പള്‍സര്‍ സുനി പറയുന്നുണ്ട്. തന്നെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് അതിജീവിത വാഗ്ദാനം ചെയ്തതായും പള്‍സര്‍ സുനി പറഞ്ഞു. എന്നാല്‍ ദിലീപിന് വേണ്ടി താന്‍ അത് കേട്ടില്ല എന്നാണ് ന്യായം.

Leave a Reply

Your email address will not be published. Required fields are marked *