വിദ്യാഭ്യാസം നല്‍കാൻ വീട് വിറ്റും അത് ഉറപ്പാക്കുന്ന സമൂഹമാണ് കേരളം: ആരിഫ് മുഹമ്മദ് ഖാൻ

വിദ്യാഭ്യാസം നല്‍കാൻ വീട് വിറ്റും അത് ഉറപ്പാക്കുന്ന സമൂഹമാണ് കേരളമെന്ന് കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ് മലയാളികളെന്നും കേരളം എന്നും രാജ്യത്തിന് പ്രചോദനമാകണമെന്നും മുൻ ഗവർണർ പറഞ്ഞു.

തൻ്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം കേരളത്തിനുണ്ട്. ഈ ബന്ധം ജീവിതകാലം മുഴുവൻ തുടരും. എല്ലായിടത്തും തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണ് മലയാളികളെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. കേരള ഹൗസില്‍ നിന്ന് മടങ്ങുന്നതിന് മുമ്ബ് അദ്ദേഹം ജീവനക്കാരുമായി ഫോട്ടോ സെഷൻ നടത്തി. കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഗവർണറെ കണ്ട് യാത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *