സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോം കമ്ബനിക്ക് നഷ്ടപരിഹാരം നല്‍കുന്നത് അഴിമതിയാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കമ്ബനിയുടെ മുന്‍ എംഡി ബാജു ജോര്‍ജിനെ നഷ്ടപരിഹാര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
സര്‍ക്കാര്‍ നീക്കം ഭൂമി കച്ചവടത്തിന് വഴിയൊരുക്കുന്നതാണ്. പാട്ടക്കരാര്‍ ലംഘിച്ചതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല.
കമ്ബനി വ്യവസ്ഥകള്‍ ലംഘിച്ച സാഹചര്യത്തില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമതടസമില്ല. കമ്ബനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം ചേര്‍ന്ന് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.