കേരളത്തില്‍ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന് പാര്‍ട്ടി എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
മുനമ്ബത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കൊപ്പമാണ് സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഈ മാസം 16ന് മുനമ്ബം വിഷയം സംബന്ധിച്ച് മന്ത്രിമാരും കക്ഷികളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ടെന്നും അതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
“അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന നാസര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പലയിടത്തും അതിനുള്ള നടപടി വഖഫ് ബോര്‍ഡ് സ്വീകരിക്കുന്നുണ്ട്. തുടര്‍ന്നാണ് മുനമ്ബത്ത് താമസിക്കുന്നവര്‍ക്കും നോട്ടിസ് നല്‍കിയത്. വര്‍ഷങ്ങളായി താമസിക്കുന്നവരില്‍നിന്ന് നികുതി വാങ്ങുന്നില്ല എന്ന സ്ഥിതി വന്നതാണ് ഉല്‍കണ്ഠയുണ്ടാക്കിയത്. നികുതി വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ പ്രശ്നത്തിന് പകുതി പരിഹാരമായി.