പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി രാജേഷും അളിയനും ബി.ജെ.പി നേതാക്കളും : വി ഡി സതീശൻ

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അർധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എം.ബി രാജേഷും അളിയനും ബി.ജെ.പി നേതാക്കളുമാണ്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എം.ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിന്‍റെ അവസാനമാവാറാ‍യി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയില്‍ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

ടി.വി രാജേഷിന്‍റെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയില്ല. ഡി.വൈ.എഫ്.ഐ-ബി.ജെ.പി ഗുണ്ടാ സംഘത്തിന് കാവല്‍ നിന്ന ആളാണ് എ.എ റഹീം. റെയ്ഡ് സംബന്ധിച്ച്‌ കൈരളിക്ക് വിവരങ്ങള്‍ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയില്‍ അറിയിച്ചാണോ പോകുന്നത്.

കൊടകര കുഴല്‍പ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബി.ജെ.പി-സി.പി.എം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്ബ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *