കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തല്‍.
നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ് സംഘര്‍ഷത്തിന് വഴി വച്ചതെന്ന് വിമര്‍ശനം ഉന്നയിച്ച് ഇന്ത്യ.
അന്വേഷണ കമ്മീഷനില്‍ ട്രൂഡോ നല്‍കിയ മൊഴിയോടാണ് ഇന്ത്യയുടെ പ്രതികരണം.കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് കാനഡ ആവര്‍ത്തിക്കുന്നത്. ഖാലിസ്ഥാന്‍ അനുകൂലരെ ഇന്ത്യ ഗവണ്‍മന്റ് ക്രിമിനല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്‌ക്കെതിരെ ഇന്ത്യ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആറ് നേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഇന്ത്യ തീരുമാനിച്ചു.ശനിയാഴ്ച രാത്രി 11:59ന് മുന്‍പ് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടേതെന്നും വിദേശ കാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത്തരം ആരോപണങ്ങള്‍ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.