ദില്ലി മദ്യനയക്കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി

ദില്ലി മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി.

സിബിഐ അറസ്റ്റ് ശരിവച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷയായ ബെഞ്ച് ജാമ്യാപേക്ഷ തീര്‍പ്പാക്കുകയും ചെയ്തു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തേ ഇഡി എടുത്ത കേസില്‍ സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയിരുന്നു. സിബിഐ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *