പി വി അൻവർ ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരായി നടത്തുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നിലമ്ബുർ ആയിഷ രംഗത്ത് .
മരിക്കുവോളം താൻ പാർട്ടിക്കൊപ്പമാണെന്നും പാർട്ടിയുമായുള്ള ബന്ധം അത്ര പെട്ടെന്ന് മുറിച്ചുമാറ്റാനാകില്ലയെന്നും ആയിഷ ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അൻവറിന്റെ വീടിനു മുന്നിലൂടെ പോയപ്പോള്‍ വീട്ടില്‍ക്കയറിയതിനെ തുടർന്ന് നിലമ്ബൂർ ആയിഷ മുഖ്യമന്ത്രിക്കും പാർടിയ്ക്കും എതിരാണ് എന്ന രീതിയില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു.
അതിനു മറുപടിയാണ് ഫേയ്‌സ് ബുക്കിലൂടെ നല്‍കിയത്. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല എന്നും കുറിപ്പില്‍ നിലമ്ബൂർ ആയിഷ പറഞ്ഞു.