ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിക്കെതിരെ പോസ്റ്റുമായി മാണ്ഡി ബിജെപി എംപി കങ്കണ റണാവത്. ‘രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്.
ഭാരതമാതാവിന്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാര്‍’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇതേ പോസ്റ്റില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ 120-ാം ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലിയും അര്‍പ്പിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഇതിന് പിന്നാലെ പങ്കുവെച്ച പോസ്റ്റില്‍ ഗാന്ധിജി മുന്നോട്ടുവെച്ച ശുചിത്വത്തെ പിന്തുടര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്.
വിവാദ പ്രസ്താവനകള്‍ മൂലം കങ്കണ ബിജെപിയ്ക്ക് തലവേദനയാകുകയാണ്. പലപ്പോഴും കങ്കണയുടെ പ്രസ്താവന പാര്‍ട്ടിയുടേതല്ലെന്ന് വ്യക്തമാക്കേണ്ട ഗതികേടിലാണ് നേതൃത്വം.